Sunday, November 8, 2020

Social science

 മഴ പലവിധം 

Leaning obectives

1. മഴയുടെ വിവിധ രൂപങ്ങളെ കുറിച് കുട്ടികൾ മനസിലാക്കുന്നു 

2. വിവിധ മാസങ്ങളിൽ ലഭിക്കുന്ന മഴയുടെ സ്വഭാവം കുട്ടികൾ മനസിലാക്കുന്നു 

    Content 

 മഴ പ്രധാനമായും മൂന്നു തരത്തിലുണ്ട് 

               1. ശൈലവൃഷ്ടി

കടലിൽ നിന്നും നീരാവി നിറഞ്ഞ കാറ്റ് കരയിലേക്ക് നീങ്ങുകയും പർവ്വത ചരിവുകളിലൂടെ ഉയർന്ന തണുത്ത ഘനീഭവിച് മേഘ  രൂപം പ്രാപിക്കുകയും ചെയ്യുന്നു. കാറ്റിന് അഭിമുഖമായ പർവ്വതങ്ങളുടെ വശങ്ങളിലൂടെ കൂടുതൽ മഴ ലഭിക്കുമ്പോൾ മറുവശം ഞങ്ങളിൽ താഴ്ന്ന ഇറങ്ങുന്നത് വരണ്ട കാറ്റ് ആയതിനാൽ അവിടെ മഴ ലഭിക്കുന്നില്ല ഇത്തരത്തിലുണ്ടാകുന്ന മഴയെ പർവ്വത വൃഷ്ടി അഥവാ ശൈലവൃഷ്ടി എന്ന് പറയുന്നു 

      2. സംവഹന വൃഷ്ടി

ഉയർന്ന താപ മേറ്റ് വായു ചൂടായി വികസിച്ച മുകളിലേക്ക് ഉയരുന്നു മേഘങ്ങൾ രൂപമെടുക്കുന്നു തുടർന്ന് ഇടിമിന്നലോടുകൂടി മഴ ഉണ്ടാകുന്നു സാധാരണയായി ഉച്ചകഴിഞ്ഞ് ഉണ്ടാകുന്ന ഈ മഴ അധിക നേരം നീണ്ടു നിൽക്കാറില്ല ഇത്തരത്തിലുള്ള മഴയെ സംവഹന മഴ എന്നു വിളിക്കുന്നു

      

     3.തീരദേശവൃഷ്ടി

കരയ്ക്കും കടലിനും മുകളിലുള്ള  അന്തരീക്ഷതാപനില വ്യത്യസ്തമായിരിക്കും കടലിൽ നിന്നുള്ള വായു തീരദേശങ്ങളിൽ വെച്ച് കരയിലെ വായുവുമായി കൂട്ടി മുട്ടാൻ ഇടയായാൽ ഉഷ്ണ വായു മുകളിലേക്ക് ഉയർത്തപ്പെടുകയും തുടർന്ന് മേഘ രൂപീകരണത്തിനും മഴയ്ക്കും കാരണമാവുകയും ചെയ്യുന്നു.. ഈ മഴയെ തീരദേശ വൃഷ്ടി എന്ന് വിളിക്കുന്നു



ചോദ്യങ്ങൾ 

1. സംവഹന വൃഷ്ടി എന്നാൽ എന്ത്?

2.   ശൈല വൃഷ്ടി എന്നാൽ എന്ത്?

3. തീരദേശ വൃഷ്ടി എന്നാൽ എന്ത്